സി എന്‍ എ-
കാഞ്ഞിരപ്പള്ളി:
പ്രശസ്ത സംവിധായകന് ജോഷി സുരേഷ്ഗോപിയെ നായകനാക്കി ഒരുക്കുന്ന 'പാപ്പന്' എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് രാവിലെ 8 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ ആരംഭിച്ചു.
ഈരാറ്റുപേട്ട, പാല, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് ചിത്രീകരണം.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സെബാസ്റ്റ്യന്‍ കൊണ്ടൂപ്പറമ്പില്‍ (യു.എസ്.എ) തോമസ് ജോണ്‍ (യു.എസ്.എ) എന്നിവര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മാരാണ്.
ഒരേ ലക്ഷ്യത്തിലെത്താന്‍ രണ്ടുപേര്‍ നടത്തുന്ന വ്യത്യസ്ഥമായ രീതിയിലുള്ള അന്വേഷണവും കുടുംബ ബന്ധങ്ങളിലെ ചില കണ്ടെത്തലുകളുമാണ് ഏറെ പിരിമുറുക്കമുള്ള മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ജോഷി ചിത്രത്തില്‍ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയ കൂട്ടുകെട്ടായ ജോഷിസുരേഷ് ഗോപി ചിത്രമെന്ന നിലയില്‍ 'പാപ്പന്' ഏറെ പ്രതീക്ഷ നല്കുന്ന ചിത്രമാണ്. സുരേഷ് ഗോപിക്കൊപ്പം മകന് ഗോകുല്‍ സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും 'പാപ്പന്' ശ്രദ്ധേയമാകുന്നു. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. നീതാ പിള്ള (പൂമരം, കുങ്ഫൂ ഫെയിം), സണ്ണി വെയ്ന്‍, കനിഹ, നൈലാ ഉഷ, ആശാ ശരത്, സ്വാസിക, വിജയ രാഘവന്, ജനാര്ദ്ദനന്, ഷമ്മി തിലകന്, ബിനു പപ്പന് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
ആര് ജെ ഷാന്‍ തിരക്കഥ എഴുതുന്നു. സംഗീതം- ജെയ്ക്ക് ബിജോയ്സ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- ശ്യാം ശശിധരന്, കലാസംവിധാനം- നിമേഷ്.എം. താനൂര്‍, നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്, ആലോഷ് സിനിമാസും ചാന്ദ് വി. മൂവീസും ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. പി ആര് ഒ- വാഴൂര്‍ ജോസ്.