എംഎം കമ്മത്ത്-
കൊച്ചി:
വ്യത്യസ്ത ജോണറില്‍ കഥപറയുന്ന 'പാപ്പരാസികള്‍' എന്ന സൈക്കോ ത്രില്ലര്‍ ചിത്രത്തിന്റെ പൂജ നടന്നു.
മുനാസ് മൊയ്തീന് 'പാപ്പരാസികളുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.
ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിനുവേണ്ടി ശ്രീജിത്ത് വര്‍മ്മ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ശ്രീജിത്ത് വര്‍മ്മ നിര്‍മ്മിച്ച രഞ്ജിപണിക്കര്‍ മുഖ്യകഥാപാത്രം ആകുന്ന 'സെക്ഷന്‍ 306 ഐ പി സി' എന്ന ആദ്യ ചിത്രം ഉടന്‍ റിലീസിന് തയ്യാറെടുക്കുന്നു.
കോപ്രൊഡ്യൂസര്‍- നൗഷാദ് ചാത്തല്ലൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആര് കെ കിഴക്കൂട്ട്.
ജാഫര്‍ ഇടുക്കി, ടി ജി രവി, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് വര്‍മ്മ, ഫഹദ്, എല്‍ദോ രാജു, വിജയകൃഷ്ണന്, സുധീര്‍ സൂഫി, രോഹിത് മേനോന്, അഞ്ജന അപ്പുക്കുട്ടന്, അമയ പറൂസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഓഗസ്റ്റില്‍, മൂന്നാറിലാണ് 'പാപ്പരാസികളുടെ ചിത്രീകരണം ആരംഭിക്കുക.
ബഷീര്‍ മാറഞ്ചേരി എഴുതിയ ഗാനങ്ങള്‍ക്ക് നിര്‍ഷാദ് നിന്നി ഈണം പകര്‍ന്നിരിക്കുന്നു.
ക്യാമറ- രാജേഷ് പീറ്റര്‍, എഡിറ്റിംഗ്- സിയാദ് റഷീദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകരന്, മേക്കപ്പ്- ഷിജില്‍ തിരൂര്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട്- ശ്രീനാഥ് ശിവ, പ്രോജക്ട് ഡിസൈനേഴ്സ്- രാജേഷ് പത്തംകുളം, വി ജെ അബു. ഫിനാന്‍സ് കണ്ട്രോളര്- നൗഷീര്‍ ഖാന്, കോസ്റ്റ്യൂംസ്- രാജേഷ് 3ഡി, പി ആര് ഒ- എം കെ ഷെജിന്‍.
Online PR - CinemaNewsAgency.Com