സി എന്‍ എ-
കൊച്ചി:
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടന് വിനായകന് സംവിധാനം ചെയ്യുന്ന സിനിമക്ക് പേരിട്ടു 'പാര്‍ട്ടി'. ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേരാണിത്. പാര്‍ട്ടി എന്ന് പറയുമ്പോള്‍ രാഷ്ട്രീയമാകാം. സൗഹൃദങ്ങള്‍ ആകാം. ആഘോഷങ്ങള്ക്കിടയിലെ പാര്‍ട്ടിയാകാം. സിനിമയുടെ പ്രമേയം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ആഷിക് അബു അവതരിപ്പിക്കുന്ന ഒപിഎം സിനിമാസിന്റെ ബാനറില്‍ നടി റിമ കല്ലിങ്കല്‍ നിര്‍മ്മിക്കുന്ന സിനിമയാണ് വിനായകന് സംവിധാനം ചെയ്യുന്ന 'പാര്‍ട്ടി'. പാര്‍ട്ടിയിലെ താരങ്ങളുടെയും ടെക്നീഷ്യന്മാരുടെയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല.