സി എന്‍ എ-
കൊച്ചി:
ഐ വി ശശി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പടെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ 'അതു നിന്റെ പേരായിരുന്നു' എന്ന ഷോര്‍ട്ട് ഫിലിമിനു ശേഷം സുനില്‍ മാനസിയും അശോകന് രാമാനുജനും വീണ്ടും ഒന്നിക്കുന്ന 'പാര്‍വ്വതി പൂജ' എന്ന മ്യൂസിക്കല്‍ ആല്‍ബം റിലീസായി.
ഒരു രാത്രിയില്‍ ക്ഷേത്രമുറ്റത്തേക്ക് ഓടിയെത്തുന്ന ഒരു പെണ്‍കുട്ടി. അവളെ സംരക്ഷിക്കുന്ന ഒരു സ്ത്രീ. അമ്പലനടയിലിരുന്നു പാട്ടു പാടുന്ന പെണ്‍കുട്ടിയെ അവിടെ തൊഴാനെത്തുന്ന സംഗീതസംവിധായകന് തന്റെ വീട്ടില്‍ കൊണ്ടുപോയി സംരക്ഷിച്ച് പാട്ടു പഠിപ്പിക്കുന്നു. പിന്നീട് അതേ ക്ഷേത്രത്തില്‍ ഒരു ഭക്തിഗാനം പാടി അഭിനയിപ്പിക്കാനും അവസരമുണ്ടാക്കുന്നു. അതിന്റെ പ്രകാശന വേളയില്‍ എല്ലാവരുടെയും അനുമോദനങ്ങള്‍ക്ക് അര്‍ഹയായി ആ കുട്ടി നില്ക്കുമ്പോള് അന്ന് സംരക്ഷിച്ച സ്ത്രീ ശ്രീകോവിലിലെ വിഗ്രഹത്തില്‍ ലയിച്ചുതീരുന്നു.
പാര്‍വ്വതി ദേവിയുടെ കഥപറയുന്ന ആല്‍ബത്തിന്റെ സംഗീതസംവിധാനം വേണു അഞ്ചലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് രാജ്, ഐശ്വര്യ അനില്‍ എന്നിവര്‍ ചേര്‍ന്നാണ്.
കലാ സംവിധാനം- മനോജ് ബാലകൃഷ്ണന്, ക്യാമറ- ശ്രീക്കുട്ടന്, എഡിറ്റിംഗ്- അക്ഷാദ് കണ്ണന് എന്നിവരാണ്.
ബബിത ജയന്, അഞ്ജന ഗോപകുമാര്‍, ഭന്സരിദാസ്, കണ്ടല്ലൂര്‍ മോഹന്‍, ജയചന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.