സി എന്‍ എ-
പാലാ:
ലോക്ഡൗണ്‍ ഒഴിവുകാലം കഴിഞ്ഞ് ബിജു മേനോന് അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. പാര്‍വതി തിരുവോത്താണ് കഥയിലെ നായിക. ഷറഫുദ്ദീന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചലച്ചിത്ര മത്സര വേദികളിലും പ്രേക്ഷകമനസ്സുകളിലും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട 'വിശ്വരൂപം', 'ടേക്ക് ഓഫ്', 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്' തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് ബിജുമേനോനും പാര്‍വതിയും പ്രധാന അഭിനേതാക്കളായി എത്തുന്നത്. വളരെ ചെറിയൊരു കഥയില്‍ നിന്നാണ് സിനിമ രൂപപ്പെടുന്നതെന്ന് സംവിധായകന് പറയുന്നു. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്കഡൗണില്‍ മുംബൈയില്‍ നിന്ന് ജന്മനാട്ടിലേക്ക് വരുന്ന ദമ്പതികളായി ഷറഫുദ്ദീനും പാര്‍വതിയും അഭിനയിക്കുന്നു. പാലായിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ബിജുമേനോന് അവതരിപ്പിക്കുന്നത്. പാലാ എന്ന് കേള്‍ക്കുമ്പോള്‍ അച്ചായന് കഥാപാത്രത്തെയാണ് ഓര്‍മ്മ വരിക. സിനിമയില്‍ അങ്ങനെ ആവണമെന്നില്ല. OPM ഡ്രീംസ് മൂണ്‍ ഷോട്ട് എന്റര്‍ ടൈന്മെന്റ് എന്നീ ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പാലായിലും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയാവും. ഛായാഗ്രഹകന് സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രീനിവാസ് റെഡിയാണ്. എഡിറ്റിംഗ്- മഹേഷ് നാരായണന്.