സി എന്‍ എ-
കോഴിക്കോട്:
മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പത്മഭൂഷണ്‍ പ്രേംനസീര്‍ പുരസ്കാരങ്ങള്‍ കാലിക്കറ്റ് പ്രസ്ക്ലബ്ബില്‍ വെച്ച് കോഴിക്കോട് ഡപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് സമ്മാനിച്ചു.
പ്രേംനസീര്‍ അവസാനമായി അഭിനയിച്ച 'ധ്വനി' സിനിമയുടെ തിരക്കഥാകൃത്ത് പി.ആര്. നാഥന്, എം.എസ്. ബാബുരാജ് മ്യൂസിക്കല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ കെ.എക്സ്. ട്രീസ ടീച്ചര്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ സ്വീകരിച്ചു.
മലയാള ചലച്ചിത്ര സൗഹൃദവേദി ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് മലബാര്‍ മേഖല സെക്രട്ടറി പി.ജി. രാജേഷ്, പ്രേംനസീര്‍ അനുസ്മരണം നടത്തി.
മലയാള സിനിമയിലെ വളരെ പ്രധാനപ്പെട്ട ആദ്യകാല സംഭവങ്ങളെ കുറിച്ച്, റഹിം പൂവാട്ടുപറമ്പ് ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച 'മലയാള സിനിമയുടെ പുന്നാരനാട്' മ്യൂസിക്കല്‍ വീഡിയോ ആല്‍ബത്തിന്റെ പോസ്റ്റര്‍ ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ പ്രകാശനം ചെയ്തു.