Editor- MM Kamath
കൊച്ചി:
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പന്ത്രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
പൂനം ബജ്വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂര്‍ രാജ്ഞിയുടെതാണ് ഈ പോസ്റ്റര്‍.
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവര്‍ നാലു പേരാണ്. 1677ല്‍ ഉമയമ്മറാണി, 1810ല്‍ റാണി ഗൗരി ലഷ്മിഭായി, 1815ല്‍ റാണി ഗൗരി പാര്‍വ്വതി ഭായി, 1924ല്‍ റാണി സേതു ലഷ്മിഭായി എന്നിവരാണവര്‍.
അടിമക്കച്ചവടം നിര്‍ത്തലാക്കിയതും മാറുമറയ്ക്കാന്‍ അര്‍ഹതയില്ലാതിരുന്ന ഈഴവര്‍ തൊട്ടു താഴോട്ടുള്ള വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാറുമറച്ചു നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലഷ്മിഭായിയുടെ കാലത്തായിരുന്നു.
തിരുവിതാംകൂറിന്റെ മഹാറാണിമാര്‍ പ്രബലരായ ഭരണകര്‍ത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവര്‍ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകള്‍.
പക്ഷേ ഭരണകര്‍ത്താക്കള്‍ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിര്‍ത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചു കൊണ്ട് നീതിരഹിതമായ കീഴ് വഴക്കങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
ഇതിനെതിരെ ശക്തമായി തന്റെ പടവാളുമായി പോരാടിനിറങ്ങിയ ധീരനായിരുന്നു ആറാട്ടു പുഴ വേലായുധപ്പണിക്കര്‍.
അതുകൊണ്ടു തന്നെ ആ പോരാളിക്കു നേരിടേണ്ടി വന്നത് അതിശക്തരായ അധികാര വൃന്ദത്തെ ആയിരുന്നു. പക്ഷേ യുദ്ധസമാനമായ ആ പോരാട്ടങ്ങളൊന്നും വേലായുധനെ തളര്‍ത്തിയില്ല.
മാത്രമല്ല ആയിരക്കണക്കിനു അധ:സ്ഥിതരായ ജനസമൂഹം വേലായുധന്റെ പിന്നില്‍ അണിനിരക്കാന്‍ തയ്യാറാകുകയും ചെയ്തു.
വേലായുധന്റെ ചെറുത്തു നില്‍പ്പ് രാജ്ഞിയുടെ ചെവിയിലും എത്തിയിരുന്നു.
അധികാരത്തിന്റെ ഇടനാഴികളില്‍ നുഴഞ്ഞു കയറിയ അധര്‍മ്മത്തിന്റെ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്വ എന്ന അഭിനേത്രി ഗംഭീരമാക്കി.
അറുപതോളം താരങ്ങളും ആയിരത്തിലധികം സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന ശ്രീ ഗോകുലം മൂവീസിന്റെ ഈ അഭിമാന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് ഞായറാഴ്ച ആരംഭിക്കുന്നു.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് വിനയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'.
ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന് അവതരിപ്പിക്കുന്നു.
അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍, മണികണ്ഠന് ആചാരി, സെന്തില്‍കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ജയന് ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്, ഗോഡ്സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'.
ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന് ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്ഷന്, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണന്, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി എസ്, അര്ജ്ജുന് എസ് കുമാര്‍, മിഥുന് ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജന് ഫിലിപ്പ്, ഷെറിന് സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com