എ എസ് ദിനേശ്-
കൊച്ചി:
ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്, ഗ്രേസ് ആന്റണി, രഞ്ജിത മേനോന് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഫ്സല് അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന 'പത്രോസിന്റെ പടപ്പുകള്‍' മാര്‍ച്ച് പതിനെട്ടിന് തിയ്യേറ്ററിലെത്തും.
മരിക്കാര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'പത്രോസിന്റെ പടപ്പുകള്‍' എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഡിനോയ് പൗലോസ് എഴുതുന്നു.
സൂപ്പര്‍ ഹിറ്റായ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
സുരേഷ് കൃഷ്ണ, ജോണി ആന്റണി, നന്ദു, എം ആര് ഗോപകുമാര്‍, ശബരീഷ് വര്‍മ്മ, അഭിറാം, സിബി തോമസ്സ്, ശ്യാം മോഹനന്, രാഹുല്‍, അജയ്, ജോളി ചിറയത്ത്, ഷൈനി സാറ നീനു, അനഘ, ബേബി, ആലീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ജേക്സ് ബിജോയ് നിര്‍വ്വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, കല- ആഷിക് എസ്, വസ്ത്രലങ്കാരം- ശരണ്യ ജീബു, എഡിറ്റര്‍- സംഗീത് പ്രതാപ്, മേക്കപ്പ്- സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കണ്ണന് എസ് ഉള്ളൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- അതുല്യല് രാമചന്ദ്രന്, അസിസ്റ്റന്റ് ഡയറക്ടര്‍- അര്ജ്ജുന്, ജിഷ്ണു, വിജില്‍ അഭിജിത്ത്, ഫിനാന്‍സ് കണ്ട്രോളര്- മാല്‍ക്കം ഡിസില്‍വ, സ്റ്റില്‍- സിബി ചീരന്‍, സൗണ്ട് മിക്സ്- വിഷ്ണു സുജാതന്‍, പരസ്യക്കല- യെല്ലോ ടൂത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുഹൈല്‍ വരട്ടിപ്പള്ളിയാല്‍, ഷിബു പന്തലക്കോട്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com