സി എന്‍ എ-
ചെന്നൈ:
'പാവ കഥൈകള്‍' എന്ന തമിഴ് ആന്തോളജി ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സ് ആണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
തമിഴിലെ മുന്‍നിര സംവിധായകരുടെ നാല് ചെറുസിനിമകളുടെ സമാഹാരമാണ് 'പാവ കഥൈകള്‍'. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'തങ്കം', വിഗ്നേഷ് ശിവന്റെ 'ലവ് പണ്ണ ഉട്രനും', വെട്രി മാരന്റെ 'ഊര് ഇരവ്', ഗൗതം വസുദേവ് മേനോന്റെ 'വാന്മകള്' എന്നിവയാണ് ആന്തോളജിയിലെ നാല് ചിത്രങ്ങള്‍. ഡിസംബര്‍ 18നാണ് ചിത്രത്തിന്റെ റിലീസ്.
സ്നേഹം, അഭിമാനം, മഹിമ എന്നിവ സങ്കീര്‍ണ്ണമായ ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നതാണ് ചിത്രം പരിശോധിക്കുന്നതെന്ന് നെറ്റ്ഫ്ളിക്സ് അറിയിച്ചു.
ആദിത്യ ഭാസ്കര്‍, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോന്, ഹരി, പദം കുമാര്‍, അഞ്ജലി, ഭവാനി ശ്രീ, കല്‍ക്കി കേറ്റ്ലിന്, സായ് പല്ലവി, സിമ്രാന് തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ആര്എസ്വിപി മൂവീസും ഫ്ളൈയിംഗ് യൂണികോണ്‍ എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.