CNA
കൊച്ചി:
ഏറനാട് സിനിമാസിന്റെ ബാനറില്‍ ഖാദര്‍ തിരൂര്‍ നിര്‍മ്മിച്ച് മുഹമ്മദ് റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പായ്ക്കപ്പല്‍' എന്ന ചിത്രം നവംബര്‍ പതിനൊന്നിന് തരംഗം റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
ഇര്‍ഷാദ്, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ഖാദര്‍ തിരൂര്‍, നിഹാല്‍ ഉസ്മാന്, നാരായണന് നായര്‍, സാലു കൂറ്റനാട്, സുരഭി ലക്ഷ്മി, മീര വാസുദേവ്, ദീപ ജയന്, സ്നേഹ ശ്രീകുമാര്‍, വല്‍സല മേനോന്, വിഷ്ണു പുരുഷന് എന്നിവരാണ് അഭിനേതാക്കള്‍.
വിപിന്‍ മോഹന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ആര്. പ്രകാശ്, വേണു അയ്യന്തോള്‍.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മുഹമ്മദ് റാഫി സംഗീതം പകരുന്നു.
കല- ഷെബീറലി, വസ്ത്രാലങ്കാരം- രാധാകൃഷ്ണന് മങ്ങാട്, മേക്കപ്പ്- പ്രദീപ് തിരൂര്‍, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, പരസ്യകല- സത്യന്‍സ്, എഡിറ്റര്‍-
അഖില്‍ എലിയാസ്, പശ്ചാത്തല സംഗീതം- പി.ജെ, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com