സി എന്‍ എ-
തിരു:
പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനും പ്രശസ്തമായ ശിവന്‍സ് സ്റ്റുഡിയോയുടെ ഉടമയുമായ 'ശിവന്' എന്ന ശിവശങ്കരന് നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു.
ഹൃദയസ്തംഭനം മൂലം ഇന്ന് പുലര്‍ച്ചെ 12.15ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രശസ്ത ചലച്ചിത്രകാരന്മാരായ സംഗീത് ശിവന്, സന്തോഷ് ശിവന്,സഞ്ജീവ് ശിവന് എന്നിവര്‍ മക്കളാണ്. 1991ല്‍ അദ്ദേഹം സംവിധാനം ചെയ്ത 'അഭയം' എന്ന സിനിമയ്ക്ക് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഫോട്ടോ ജേര്‍ണലിസം, സിനിമ, നാടകം, ഡോക്യുമെന്ററി, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ സജീവസാന്നിദ്ധ്യമായിരുന്നു ശിവന്.
നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാന്‍, ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അച്ചടിച്ചുവന്നിരുന്നു.
മലയാളത്തിലെ ക്ലാസിക് ചിത്രം 'ചെമ്മീന്‍' എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവനായിരുന്നു. 1959ലായിരുന്നു തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ ആരംഭിച്ചത്.
തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ സര്‍ക്കാര്‍ പ്രസ് ഫൊട്ടോഗ്രഫറാണ് ശിവശങ്കരന് നായര്‍ എന്ന ശിവന്.
പ്രശസ്ത ചലച്ചിത്രകാരന്മാരായ സംഗീത് ശിവന്, സന്തോഷ് ശിവന്, സഞ്ജീവ് ശിവന് എന്നിവര്‍ മക്കളാണ്.