CNA
കൊച്ചി:
വിജയരാഘവന്, കെ.പി.എ.സി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ആനന്ദം' എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന 'പൂക്കാലം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.
കെ എസ് ചിത്ര ഷഹബാസ് അമന് എന്നിവര്‍ ആലപിച്ച 'ഒരേ പകല്‍...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഏപ്രില്‍ എട്ടിന് 'പൂക്കാലം' സി എന്‍ സി സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
ജോണി ആന്റണി, അരുണ്‍ കുര്യന്, അനു ആന്റണി, റോഷന് മാത്യു, അബു സലീം, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഒപ്പം, രഞ്ജിനി ഹരിദാസ്, സെബിന് ബെന്‍സണ്‍, ഹരീഷ് പേങ്ങന്, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്, കൊച്ചു പ്രേമന്, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും അഭിനയിക്കുന്നു.
വിനോദ് ഷൊര്‍ണ്ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന് നിര്‍വ്വഹിക്കുന്നു.
സംഗീതം- സച്ചിന് വാര്യര്‍, എഡിറ്റര്‍-മിഥുന് മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനീത് ഷൊര്‍ണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- സേവ്യര്‍, കോസ്റ്റ്യൂംസ്- റാഫി കണ്ണാടിപറമ്പ, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, നാഥ് കാലിക്കറ്റ്, ഡിസൈന്‍- അരുണ്‍ തെറ്റയില്‍, സൗണ്ട്- സിങ്ക് സിനിമ, ഓഡിയോഗ്രാഫി- വിപിന്‍ നായര്‍ വി, കളറിസ്റ്റ്- ബിലാല്‍ റഷീദ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com