CNA
കൊച്ചി:
'ആനന്ദം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'പൂക്കാലം'.
വിജയരാഘവന്, കെപിഎസി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന് മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളായ കാവ്യ, നവ്യ, അമല്‍, കമല്‍ എന്നിവരും അഭിനയിക്കുന്നു.
സി എന്‍ സി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നി ബാനറില്‍ വിനോദ് ഷൊര്‍ണുര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'പൂക്കാലം' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന് നിര്‍വ്വഹിക്കുന്നു.
പ്രൊഡക്ഷന്‍ ഡിസൈനര്‍- സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം- മിഥുന് മുരളി, സംഗീതം, പശ്ചാത്തല സംഗീതം- സച്ചിന് വാര്യര്‍, വസ്ത്രാലങ്കാരം- റാഫി കണ്ണാടിപ്പറമ്പ്, ചമയം- റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചേമ്പ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിശാഖ് ആര് വാര്യര്‍, നിശ്ചല ഛായാഗ്രഹണം- സിനറ്റ് സേവ്യര്‍, പോസ്റ്റര്‍ ഡിസൈന്‍- അരുണ്‍ തോമസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com