എ എസ് ദിനേശ്-
കൊച്ചി:
മൂണ്‍ലൈറ്റ് ബില്‍ഡേഴ്സ്ന്റെ ബാനറില്‍ ജസീം മൂണ്‍ലൈറ്റ് നിര്‍മ്മിക്കുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് 'പൂമരമായവള്‍'.
വിഷ്ണു ബാലകൃഷ്ണന്, ഷെറിന് ജോസ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വി അനിയന് ഉണ്ണി സംവിധാനം ചെയ്യുന്ന 'പൂമരമായവള്‍' എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ചിത്രീകരണം തൊടുപുഴ, കുടയത്തൂര്‍, കാഞ്ഞാര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.
നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് സംവിധായകനായ വി. അനിയന് ഉണ്ണി.
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ സന്തോഷ് കോടനാടിന്റെ വരികള്‍ക്ക് അന്‍വര്‍ അമന് ഈണം പകര്‍ന്ന്, മന്‍സൂര്‍ ഇബ്രാഹിം ആലപിച്ച റൊമാന്റിക് ഗാനമാണ് 'പൂമരമായവള്‍' എന്ന വീഡിയോയില്‍ ദൃശ്യവല്‍ക്കരിച്ചത്.
പ്രണയത്തിന്റെ പേരില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കും, നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കും തുടര്‍ച്ചകള്‍ ഉണ്ടാകുന്ന ഈ സമകാലത്തില്‍, അത്തരം പ്രവണതകള്‍ക്ക് വിപരീതമായി തിരിച്ചുപിടിച്ച കണ്ണാടിയാണ് 'പൂമരമായവള്‍'.
ഒരു എഴുത്തുകാരന്റെയും, നഴ്സിന്റെയും ജീവിതത്തിലൂടെ ഇതള്‍വിരിയുന്ന മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ഉള്ള മ്യൂസിക്കല്‍ ആല്‍ബമാണ് 'പൂമരമായവള്‍'.
പ്രണയികള്‍ ആയിരിക്കുമ്പോഴും അവരുടെ വ്യക്തിത്വങ്ങളെയും സാമൂഹിക പ്രതിബദ്ധതകളെയും ബഹുമാനിക്കുകയും, പരസ്പരം അംഗീകരിക്കുകയും ചെയ്യുന്ന പ്രണയത്തിന്റെ ഉദാത്തമായ ഒരു ദൃശ്യഭാഷ പ്രേക്ഷകര്‍ക്കു മുന്നില്‍ ഈ ആല്‍ബം തുറന്നിടുന്നു.
പ്രണയം ഇരയും, വേട്ടക്കാരനുമാകുന്ന ഇക്കാലത്ത്, പരസ്പരം വിശ്വസ്തരാകേണ്ടതിന്റെ അനിവാര്യത കൂടിയുണ്ടതില്‍.
'ഒപ്പം നടക്കുമ്പോഴാണ് നാം വിശ്വസ്തരാകുന്നത്. പ്രണയിക്കുന്നത്...' 'പൂമരമായവള്‍' അതിനുള്ള കാത്തിരിപ്പുകൂടിയാണ്.
ഛായാഗ്രഹണം- ഹാര്ഡ്ലി ജോയ്, എഡിറ്റിംഗ്- കാര്‍ത്തിക് ഉണ്ണികൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കോതമംഗലം, കലാസംവിധാനം- അനൂപ് വൈക്കം, മേക്കപ്പ്- സുരേഷ് ജോണ്‍, സഹസംവിധാനം- കാര്‍ത്തിക് ഉണ്ണികൃഷ്ണന്, ജെറിന് ജോണ്‍, സ്റ്റില്‍സ്- മനോജ് ടി നായര്‍, പരസ്യകല- ലൈനോജ് റെഡ്ഡിസൈന്‍.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന 'പൂമരമായവള്‍' എന്ന മ്യൂസിക്കല്‍ ആല്‍ബം ഫെബ്രുവരി രണ്ടാം വാരത്തില്‍ റിലീസ് ചെയ്യാനുള്ള പരിശ്രമത്തിലാണ്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com