വിജിന്
തിരു:
നടന് പ്രഭാസിന് ജന്മദിന സമ്മാനമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാധേശ്യാമിന്റെ മോഷന്‍ വീഡിയോ പുറത്തുവിട്ടു. മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ചു കൊണ്ട് വനമേഖലയിലൂടെ കടന്നുപോകുന്ന തീവണ്ടിയില്‍ പ്രഭാസ്, പൂജ പ്രണയജോഡികളുടെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. പ്രേക്ഷകരും ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് രാധേശ്യാം. പ്രഭാസിന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് സിനിമയുടെ വീഡിയോ പുറത്തുവന്നതോടെ ആരാധകര്ഇരട്ടി സന്തോഷത്തിലാണ്. രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന രാധേശ്യാമില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ ജോഡിയായി പൂജ ഹെഗ്ഡെ അഭിനയിക്കുന്നു. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷന് കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചിന് കേധേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ്മ, സാഷ ചേത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രാധേശ്യാമിന്റെ സംഗീതമൊരുക്കുന്നത് തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകാരനാണ്. ഛായാഗ്രഹണം- മനോജ് പരമഹംസ, സൗണ്ട് ഡിസൈനര്‍- റസൂല്‍പൂക്കുട്ടി. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.