CNA
കൊച്ചി:
ദിലീഷ് പോത്തന്, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന് പറക്കട്ടെ' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.
ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം പകര്‍ന്ന് സൂരജ് സന്തോഷ് ആലപിച്ച 'ജീവകാശം കാണുന്നേ മേലേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ, നിഷാ സാരംഗ് തുടങ്ങിയവര്‍ക്കൊപ്പം നടന് ശ്രീജിത്ത് രവിയുടെ മകന് മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.
ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെയിന്‍മെന്റ് എന്നീ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന് എഴുതുന്നു.
മനു മഞ്ജിത്, ബി കെ ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- രതിന് രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ ഡബ്ള്യൂ ടാക്കീസ്, കല- ഷാജി മുകുന്ദ്, ചമയം- വിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം- സുജിത് സി എസ്, സ്റ്റില്‍സ്- ഷിജിന് പി രാജ്, പരസ്യകല- മനു ഡാവിഞ്ചി, സൗണ്ട്- ഷെഫിന് മായന്‍, പ്രൊജക്ട് ഡിസൈനര്‍- ദില്‍ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഡി ജോസ്, അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷറഫുദ്ദീന്, വിഷ്ണു വിസിഗ, ജോയല്‍ ജോസഫ്, അഖില്‍, അശ്വിന്, സൗണ്ട്- സിങ്ക് സിനിമ, ഫിനാന്‍സ് കണ്ട്രോളര്- സുനില്‍ ടി എസ്, ഷിബു ഡണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പിയന്‍ക്കാവ്, സഫി ആയൂര്‍.
ജൂണ്‍ 17ന് ഫന്റാസ്റ്റിക് ഫിലിംസ് റിലീസ് 'പ്രകാശന് പറക്കട്ടെ' തിയ്യേറ്ററിലെത്തിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com