CNA
ചെന്നൈ:
നടനും സംവിധായകനുമായ പ്രതാപ് പോത്തന്(70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്, സംവിധായകന്, തിരക്കഥാകൃത്ത്, എഴുത്തുകാരന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഉള്‍പ്പെടെ അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ ഭരതന്റെ 'ആരവം' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഭരതന് ചിത്രം 'തകര'യിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച പ്രതാപ് പോത്തന് 'ചാമരം', 'അഴിയാത കോലങ്ങള്‍', 'നെഞ്ചത്തെ കിള്ളാതെ', 'വരുമയില്‍ നിറം ചുവപ്പ്', 'മധുമലര്‍', 'കാതല്‍ കഥൈ', 'നവംബറിന്റെ നഷ്ടം', 'ലോറി', 'ഒന്നുമുതല്‍ പൂജ്യം വരെ', 'തന്മാത്ര', '22 ഫീമെയില്‍ കോട്ടയം' തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു. കെ. ബാലചന്ദര്‍, ബാലു മഹേന്ദ്ര, മഹേന്ദ്രന്, ഭരതന്, പത്മരാജന് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ പ്രതാപ് പോത്തന് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്.
1952ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. നിര്‍മാതാവ് ഹരിപോത്തന് മൂത്ത സഹോദരന് ആണ്.
ഊട്ടിയിലെ ലോറന്‍സ് സ്കൂളിലെ പഠനത്തിനുശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടുകയും ചെയ്തു.
കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തിനോട് കമ്പമുണ്ടായിരുന്നതിനാല്‍ മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന് തന്റെ 'ആരവം' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് 'തകര', 'ചാമരം', 'ലോറി' എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
'നെഞ്ചെത്തെ കിള്ളാതെ', 'പന്നീര് പുഷ്പങ്ങള്‍', 'വരുമയിന്‍ നിറം ശിവപ്പ്' എന്നീ ചിത്രങ്ങളിലൂടെ തമിഴിലും പ്രതാപന് പ്രശസ്തനായി.
'അഴിയാത കോലങ്ങള്‍', 'മധുമലര്‍', 'കാതല്‍ കഥൈ', 'നവംബറിന്റെ നഷ്ടം', 'ഒന്നുമുതല്‍ പൂജ്യം വരെ'', 'തന്മാത്ര', '22 ഫീമെയില്‍ കോട്ടയം' തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിലും അഭിനയിച്ചുു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത 'ബറോസ്' ആണ് അവസാാനമായി അഭിനയിച്ച ചിത്രം.
'ഒരു യാത്രാമൊഴി'', 'ഡെയ്സി', 'ഋതുഭേദം' തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
'സൊല്ല തുടിക്കിത് മനസ്സ്' എന്ന ചിത്രത്തിന് തിരക്കഥയെഴുതിയതും പ്രതാപ് പോത്തനായിരുന്നു.
1985ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചിതനാകുകയും 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് 2012 ല്‍ വിവാഹമോചനം നേടുകയായിരുന്നു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.
സിനിമയ്ക്ക് പുറമെ പരസ്യചിത്രസംവിധാന രംഗത്തും സജീവമായിരുന്നു അദ്ദേഹം, ഗ്രീന്‍ ആപ്പിള്‍ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജന്‍സിയും നടത്തിവരികയായിരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക ജൂറി അവാര്‍ഡ് (2014), മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ('തകര' 1979, 'ചാമരം' 1980), ഒരു നവാഗത സംവിധായികന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് 'മീണ്ടും ഒരു കാതല്‍ കഥൈ' (1985), ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാര്‍ഡ് '22 ഫീമെയില്‍ കോട്ടയം' (2012) തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.