CNA
തിരു:
പ്രേം നസീര്‍ സുഹൃത് സമിതിയുടെ നാലാമത് പ്രേം നസീര്‍ സൂര്യദേവ മഠം മെഡിറ്റേഷന്‍ സെന്റര്‍ ടെലിവിഷന്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
പ്രൊഫ. അലിയാര്, നടി ശ്രീലതാ നമ്പൂതിരി, സംവിധായകന് റിജു നായര്‍, നടന് യദുകൃഷ്ണന്, ഗായകന് കൊല്ലം ഷാഫി, ഗായിക സീനാ രമേഷ് എന്നിവര്‍ക്ക് 2021 ലെ പ്രേം നസീര്‍ സമഗ്ര സംഭാവനക്കുള്ള വിവിധ പുരസ്ക്കാരങ്ങള്‍ സമര്‍പ്പിക്കും.
മികച്ച സീരിയല്‍: പുക്കാലം വരവായി( സീ കേരളം ), നിര്‍മ്മാതാക്കള്‍: മോഡി മാത്യു, ജയന് രേവതി, മികച്ച സംവിധായകന്: റിജു നായര്‍ - പൂക്കാലം വരവായി, സാന്ത്വനം (ഏഷ്യാനെറ്റ്) സീരിയലിലെ അഭിനയത്തിന് മികച്ച നടനായി സജിന്‍, മികച്ച നടി: ചിപ്പി, മികച്ച തിരക്കഥാകൃത്ത്: വിന് നാരായണന് - തൂവല്‍സ്പര്‍ശം (ഏഷ്യാനെറ്റ്), മികച്ച ക്യാമറാമാന്: പുഷ്പന് സ്വന്തം സുജാത( സൂര്യ ടി.വി.), മികച്ച ഹാസ്യനടന്: നസീര്‍ സംക്രാന്തി - തട്ടീം മുട്ടീം (മഴവില്‍ മനോരമ), ഹാസ്യ നടി: സ്നേഹ ശ്രീകുമാര്‍- മറിമായം ( മഴവില്‍ മനോരമ), സ്വഭാവനടന്‍: ജയ്സപ്പന്‍ മത്തായി - പൗര്‍ണ്ണമി തിങ്കള്‍ ( ഏഷ്യാനെറ്റ്), സ്വഭാവനടി: വിജയകുമാരി - ആണ്‍പിറന്നോള്‍ ( അമൃത ടി.വി.), മികച്ച കോമഡി എന്റര്‍ടെയ്മെന്റ്: ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി, ഷോ ഡയറക്ടര്‍: ശ്രുതി പിള്ള( മഴവില്‍ മനോരമ), മികച്ച പാരിസ്ഥിതിക പ്രോഗ്രാം: സ്നേക്ക് മാസ്റ്റര്‍ - നിര്‍മ്മാതാവ് കിഷോര്‍ കരമന ( കൗമുദി ചാനല്‍), മികച്ച പ്രോഗ്രാം അവതാരക: സനില്‍ കുമാര്‍ ( എ.സി.വി. ന്യൂസ്), മികച്ച റേഡിയോ പ്രോഗ്രാം: ക്ലബ്ബ് എഫ്.എം. 94.3.
പയ്യന്നൂര്‍ എയര്‍ബോണ്‍ കോളേജ് ഓഫ് ഏവിയേഷന്‍ ഡയറക്ടര്‍ ഷിജു മോഹന്‍, സുല്‍ത്താന്‍ ബത്തേരി പള്‍സ് കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ഡയറക്ടര്‍ ജേക്കബ് സി. വര്‍ക്കി, ശാലിനി എന്റര്‍പ്രൈസസ് ഡയറക്ടര്‍ മല്ലികാ മോഹന്‍, കവിയത്രി സുധര്‍മ്മ എന്നിവര്‍ക്ക് പ്രേം നസീര്‍ സാമൂഹ്യ സേവന പുരസ്ക്കാരങ്ങള്‍ സമര്‍പ്പിക്കും.
ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനും, ടി.പി. ശാസ്തമംഗലം, ഗിരിജാ സേതുനാഥ്, കനകലത എന്നിവര്‍ മെമ്പര്മാരായുള്ള കമ്മിറ്റിയാണ് പുരസ്ക്കാര നിര്‍ണ്ണയം നടത്തിയത്.
പുരസ്ക്കാരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രമോദ് പയ്യാന്നൂരാണ് പ്രഖ്യാപിച്ചത്. ഗിരിജാ സേതുനാഥ്, സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാ ജഹാന്, വാഴമുട്ടം ചന്ദ്രബാബു, ഗോപന് ശാസ്തമംഗലം, ഫിലിം പി.ആര്. ഒ. അജയ് തുണ്ടത്തില്‍ എന്നിവരും പങ്കെടുത്തു.
ആഗസ്റ്റ് 16 ന് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്തിര തിരുനാള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിതരണം ചെയ്യും.