സി എന്‍ എ-
തിരു:
പ്രേംനസീര്‍ ഫൗണ്ടേഷന്റെയും നിത്യഹരിത കള്‍ച്ചറല്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രേം ക്വിസ് ഏപ്രില്‍ 10 ന്.
നിത്യഹരിത നായകന് പ്രേംനസീറിന്റെ 94-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പ്രേംനസീര്‍ ഫൗണ്ടേഷന്റെയും നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈ റ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രേം ക്വിസ് 2021 സംഘടിപ്പിക്കുന്നു.
ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ തിരുവനന്തപുരം മ്യൂസിയം ആര്.കെ.വി. റോഡ് കനക നഗറില്‍ ഹീരാ ഗോള്‍ഡന്‍ ഹില്‍സില്‍ (ശ്രീനാരായണഗുരു വിശ്വസംസ്കാര ഭവന് എതിര്‍വശം) വച്ചാണ് മത്സരം.
ഫൗണ്ടേഷന് ചെയര്‍മാനും ചലച്ചിത്ര നിര്‍മാതാവുമായ ജി. സുരേഷ്കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രേംനസീറിന്റെ മകന് ഷാനവാസ്, മകള്‍ റീത്താ ഷറഫ്, ഫൗണ്ടേഷന് സെക്രട്ടറി എസ്.എച്ച്.എം. അഷ്റഫ്, ഫൗണ്ടര്‍ ട്രസ്റ്റിമാരായ താജ് ബഷീര്‍, എ.അബ്ദുള്‍ ഷുക്കൂര്‍, ഫിനാന്‍ഷ്യല്‍ ട്രസ്റ്റി അബ്ദുള്‍ നാസര്‍ സെയ്ന്, ചലച്ചിത്ര - ടി.വി. നടന് വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, നടി മായാ വിശ്വനാഥ്, നിത്യഹരിത സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രേംനസീറിനെക്കുറിച്ചുളള ക്വിസ് മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന് ഫീസ് ഇല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് Ph: 9946584007, 8281846073 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Online PR - CNA.