ന്യൂസ് ഡെസ്ക്-
കൊച്ചി :
നടന് പൃഥ്വിരാജ് സുകുമാരന്‍ കോവിഡ് പോസിറ്റീവ് സ്തിരീകരിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഡിജോ ജോസ് സംവിധാനം ചെയ്യുന്ന 'ജന ഗണ മന'യുടെ ആദ്യ ഷെഡ്യൂള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു. ഷൂട്ടിംഗ് കാലയളവില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങാന്‍ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്. ആടുജീവിതം ഷൂട്ടിംഗ് കഴിഞ്ഞു വന്നു തങ്ങിയ ഹോട്ടലിലാണ് പൃഥ്വിരാജ്. ഇവിടെ ഐസൊലേഷനില്‍ കഴിയുകയാണ് താരം.