സി എന്‍ എ-
തിരു:
മാര്‍ക്ക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.കെ. കൃഷ്ണകുമാര്‍ നിര്‍മ്മാണവും, സജി കെ. പിള്ള സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന മ്യൂസിക് ആല്‍ബം 'പ്രിയനൊരാള്‍' റിലീസിനൊരുങ്ങി.
ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവര്‍മ്മയുടെ പിന്മുറക്കാരനായ പ്രശസ്ത സംഗീത സംവിധായകന് കിളിമാനൂര്‍ രാമവര്‍മ്മ, മഠം കാര്ത്തികേയന് നമ്പൂതിരിയുടെ പ്രണയാര്‍ദ്രമായ വരികള്‍ക്ക് മനോഹരമായ സംഗീതാവിഷ്ക്കാരം നല്കി ആലപിച്ചിരിക്കുന്നു. ഈ ആല്‍ബത്തിലെ ഒരു പ്രധാന വേഷം അദ്ദേഹം തന്നെ അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂര്‍ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശൃഭംഗിയും ഒട്ടും ചോര്‍ന്നു പോവാതെ രതീഷ് മംഗലത്ത് ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നു. പ്രഗല്ഭ സംവിധായകന് സജി കെ. പിള്ള സംവിധാനം ചെയ്യുന്ന ഈ സംഗീത ശില്‍പ്പം പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തുചേരലുമെല്ലാം കൊണ്ട് കാണികളെ ആര്‍ദ്രമായ ഓര്‍മ്മകളിലേക്ക് കൈ പിടിച്ചു നടത്തുന്ന ഒരനുഭവം ആയിരിക്കും.
ആഴമില്ലാത്ത ക്ഷണികങ്ങളായ ആധുനിക പ്രണയഭാവങ്ങള്‍ക്ക് മേലേ, നീണ്ട കാത്തിരിപ്പിന്റെ അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത അനശ്വരവും കാലാതിവര്‍ത്തിയുമായ ഉദാത്ത പ്രണയത്തിന്റെ ദീപ്തമായ മുഖമാണ് ഈ ദൃശൃകാവ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
നായികാ വേഷത്തില്‍ മായ കെ. വര്‍മ്മ അഭിനയിക്കുന്നു. കൂടാതെ, വൈഷ്ണവ് വര്‍മ്മ, ഗായത്രി നായര്‍, വി.കെ. കൃഷ്ണകുമാര്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഈ ദൃശൃവിരുന്നിന്റെ കലാവിഷ്കാരം വിനീഷ് കണ്ണന്, എഡിറ്റിംഗ്- വിമല്‍ കുമാര്‍, കളറിങ്ങ് (DI)- പ്രദീപ് എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. മേക്കപ്പ്- അനില്‍ ഭാസ്കറും, ഡിസൈന്‍ സംവിധായകന് സജീവ് വ്യാസയും, കീബോര്‍ഡ്- പ്രോഗ്രാമിങ്ങ് & സൗണ്ട് മിക്സിങ് സംഗീത സംവിധായകന് രാജീവ് ശിവയുമാണ് ചെയ്തിരിക്കുന്നത്.
കൂടാതെ പ്രശസ്ത കലാകാരന്മാരായ അനില്‍ ഗോവിന്ദ്(flute), സുഭാഷ് (tabla), നിവേദ് രാജീവ് (വീണ) എന്നിവരും ഈ മ്യൂസിക് ആല്‍ബത്തിന്റെ പിന്നണിയില്‍ സഹകരിച്ചവരില് പെടുന്നു.
റെക്കോര്‍ഡിംഗ്- നിസാര സ്റ്റുഡിയോ തിരുവനന്തപുരം. പി.ആര്.ഒ.- അജയ് തുണ്ടത്തില്‍.