സി എന്‍ എ-
കൊച്ചി:
'പ്രിയതം' ആനന്ദ് ദൈവ് നജീം അര്‍ഷാദ്, സജീവ് മംഗലത്ത് ടീമിന്റെ മ്യൂസിക് ആല്‍ബം ശ്രദ്ധേയമാവുന്നു.
പ്രസിദ്ധ സംവിധായകന് ആനന്ദ് ദൈവ്, നജീം അര്‍ഷാദ്, സജീവ് മംഗലത്ത് ടീമിന്റെ പ്രിയതം എന്ന മ്യൂസിക് ആല്‍ബം മനോരമ മ്യൂസിക് റിലീസ് ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളാണ് ആല്‍ബം കണ്ടത്. മാസ് ഫൈവ് മൂവീസിന്റെ ബാനറില്‍ മലയാളം, ഹിന്ദി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ആനന്ദ് ദൈവ് രചനയും സംവിധാനവും നിര്‍വഹിച്ച പ്രിയതം എന്ന മ്യൂസിക് വീഡിയോയുടെ, സംഗീത സംവിധായകന് സജീവ് മംഗലത്ത് ആണ്. നജീം അര്‍ഷാദ്, ചിന്നു അന്ന മാത്യു എന്നിവര്‍ ആലപിച്ചിട്ടുള്ള ഈ പ്രണയഗാനം, നിര്‍മ്മിച്ചത്, മുരളി മൂന്നുകുളങ്ങര, സുരേഷ് ബാബു, അലന് ചാക്കോ, സായിനാഥ് ഉണ്ണി, ആകര്‍ഷ് അനീഷ് എന്നിവര്‍ ചേര്‍ന്നാണ്.
പൂര്‍ണ്ണമായും യു എ ഇ യില്‍ ചിത്രീകരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയില്‍ പ്രമുഖ ഉസ്ബക്കിസ്ഥാന് മോഡല്‍ സററഹിമോവ ആണ് നായികയായി അഭിനയിച്ചത് . സംവിധായകന് ആനന്ദ് ദൈവ് തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. മുരളി മൂന്നുകുളങ്ങര, സായിനാഥ് ഉണ്ണി, അശ്വിന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ക്യാമറ- അബ്ദുല്‍ ലത്തീഫ്ഒ.കെ, എഡിറ്റിംഗ്- രതീഷ്മോഹന്‍, സുബിന്, പി.ആര്.ഒ- അയ്മനം സാജന്, ഡിസൈന്‍- അഫ്സല് കുരീക്കല്‍, ലോഗോ- കാര്‍ത്തിക സുരേഷ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍- ഗോകുല്‍ അയ്യന്തോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ഷെമീര്‍ ജലീല, ജയേഷ് മാത്യു, സ്റ്റുഡിയോ- ലത്തീഫ് പ്രൊഡക്ഷന്‍സ്, ഓഷിന്‍ ഗ്രീന്‍, ഹാറ്റ് ത്രീഡിജിറ്റല്.
Online PR - CNA.