സി എന്‍ എ-
കൊച്ചി:
മുന്‍ കോണ്‍ഗ്രസ് എം.പി കെ.വി തോമസ് ഇനി സിനിമയിലേക്ക്. റോയ് പല്ലിശേരി സംവിധാനം ചെയ്യുന്ന 'ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി'യിലാണ് കെ.വി തോമസ് അഭിനയിക്കുന്നത് ചിത്രത്തില്‍ കലാസാംസ്കാരിക വകുപ്പ് മന്ത്രിയായാണ് കെ.വി.തോമസ് എത്തുന്നത്.
ആര്.എസ്.വി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സജീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
പൂര്‍വ്വികര്‍ ചെയ്ത ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
സലിംകുമാര്‍, കോട്ടയം പ്രദീപ്, മജീദ്, നന്ദകിഷോര്‍, റോയ് പല്ലിശ്ശേരി, ഷാജു ശ്രീധര്‍, ജെയിംസ് പാറക്കല്‍, സിദ്ധരാജ്, കൊല്ലം തുളസി, മനുരാജ്, സൂര്യകാന്ത്, ശിവദാസ് മട്ടന്നൂര്‍, റോളി ബാബു, വിജു കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍ ഉണ്ണികൃഷ്ണന്, മണിമേനോന്‍, മുഹമ്മദ് നിലമ്പൂര്‍, അമീര്‍ഷാ, സയനന്‍, പ്രേമാനന്ദ് ആലുക്കല്‍, സതീഷ് അമ്പാടി,
ശോഭന്‍ ദേവ്, ഗൗരി പാര്‍വ്വതി, രേണുക, അംബിക മോഹന്‍, അമ്പിളി സുനില്‍, ഗീതാ വിജയന്, ചാളമേരി, രശ്മ, സ്റ്റെഫി, ആനീസ് അബ്രാഹം തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബെന്നി തയ്ക്കലിന്റെ വരികള്‍ക്ക് സിനോ ആന്റണിയാണ് സംഗീതം പകരുന്നത്.
തിരക്കഥ, സംഭാഷണം- മീര റോയ്, ഡി.ഒ.പി- ഷാജി ജേക്കബ്, നിതിന്‍ കെ. രാജ്, എഡിറ്റിംഗ്- ലിന്സന് റാഫേല്‍, ലിറിക്സ്- ബെന്നി തൈക്കല്‍, ഗായകന്- ജാസി ഗിഫ്റ്റ്, അസോസിയേറ്റ് ഡയറക്ടര്‍- പ്രദീപ്, മേക്കപ്പ്- ലാല്‍ കരമന, ആര്‍ട്ട്- സി.മോന് കല്‍പ്പറ്റ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോസ് വരാപ്പുഴ, കോസ്റ്റ്യൂം- സൈമണ്‍ ഷിബു, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജിജി ദേവസ്സി, മാനേജര്‍- സോമന് പെരുന്തല്‍മണ്ണ, ഫൈറ്റ്- ഡ്രാഗണ്‍ ജിറോഷ്, പി.ആര്.ഒ- എ.എസ്. ദിനേശ്, സ്റ്റില്‍- ജോഷി അറവുങ്കല്.
Online PR - CNA.