എ എസ് ദിനേശ്-
കൊച്ചി:
രാജേഷ് ശര്‍മ്മ... ശര്‍മ്മാജി... തന്റെ തിയേറ്ററിക്കല്‍ എക്സ്പീരിയന്‍സ് അഭിനയ ശൈലിയില്‍ കൂട്ടിയിണക്കി, തികച്ചും വ്യത്യസ്തവും, മൗലികവുമായ രീതിയില്‍ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ കരുത്തുറ്റതാക്കി മാറ്റിയ അഭിനയ പ്രതിഭ.
മലയാളത്തിന്റെ അഭിനയമികവിന്റെ ധാരാളിത്തത്തിലേക്കു ചേര്ത്ത്വെക്കേണ്ട മറ്റൊരു പേര്.
തിയ്യറ്റര്‍ നാടകത്തിന്റ പശ്ചാത്തലത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ മികച്ച അഭിനയ പ്രതിഭയാണ്, രാജേഷ് ശര്‍മ്മ.
2005 മുതല്‍ സിനിമയില്‍ സജീവമായിതുടങ്ങിയ രാജേഷ് ശര്‍മ്മ, 'അന്നയും റസൂലും', 'ചാര്‍ളി', 'സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍', 'തീവണ്ടി', 'അജഗജാന്തരം' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.
നിരവധി പുരസ്ക്കാരങ്ങളും സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും കരസ്ഥമാക്കിയ അദ്ദേഹം, വരും വര്‍ഷങ്ങളില്‍ നിരവധി വേഷങ്ങളുമായി മലയാളം, തമിഴ് സിനിമകളില്‍ സജീവമാകുന്ന രാജേഷ് ശര്‍മ്മ, ജിജു അശോകന് സംവിധാനം ചെയ്യുന്ന 'പുള്ളി' യെന്ന ചിത്രത്തില്‍ മികച്ച വേഷത്തില്‍ എത്തുന്നു.
കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി രഘുനാഥന് നിര്‍മ്മിക്കുന്ന പുള്ളി വേള്‍ഡ് വൈഡായി പ്രദര്ശനത്തിനൊരുങ്ങുകയാണ്.
ദേവ് മോഹന്‍ നായകനാകുന്ന, ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്, മീനാക്ഷി, അബിന്‍ ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.
ഛായാഗ്രഹണം- ബിനുകുര്യന്‍, എഡിറ്റിങ്- ദീപു ജോസഫ്, നിര്‍വ്വഹിക്കുന്നത്. സംഗീതം- ബിജിബാല്‍, സ്പെഷ്യല്‍ ട്രാക്ക് മനുഷ്യര്‍, കലാസംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കെ. തോമസ്, പി.ആര്.ഒ.- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com