സി എന്‍ എ-
കൊച്ചി:
'സൂഫിയും സുജാതയും' എന്ന ചിത്രത്തിനു ശേഷം ദേവ് മോഹന്‍ നായകനാകുന്ന പുതിയ ചിത്രം 'പുളളി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
'ഉറുമ്പുകള്‍ ഉറങ്ങാറില്ല', 'പ്രേമസൂത്രം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിജു അശോകന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുളളി'.
നടന്മാരായ ദുല്‍ഖര്‍ സല്മാന്, ജയസൂര്യ, വിജയ് ബാബു തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് 'പുളളി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രഘുനാഥന് ആണ് ചിത്രം നിമ്മിക്കുന്നത്.
'പുളളി'യുടെ ചിത്രീകരണം ഫെബ്രുവരി 15ന് ആരംഭിക്കും.
-Whitepaper- PR & Marketing