എ എസ് ദിനേശ്-
കൊച്ചി:
മലയാളത്തിലെ ആദ്യ ഒടിടി റിലീസായി ചരിത്രം കുറിച്ച 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയ ദേവ് മോഹനനെ നായകനാക്കി ജിജു അശോകന് സംവിധാനം ചെയ്ത 'പുള്ളി' എന്ന പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
ദുല്‍ഖര്‍ സല്‍മാനാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
'ഉറുമ്പകള്‍ ഉറങ്ങാറില്ല', 'പ്രേമസൂത്രം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന് നിര്‍മ്മിച്ച് ജിജു അശോകന് സംവിധാനം ചെയ്യുന്ന 'പുള്ളി' യിലെ ദേവ് മോഹന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച 'സൂഫിയും സുജാതക്കും' ശേഷം ദേവ് മോഹന്റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള കൗതുകം നിറഞ്ഞ കാത്തിരിപ്പിലായിരുന്നു മലയാള സിനിമാലോകം.
100കോടി ബഡ്ജറ്റില്‍ ചിത്രീകരിച്ച തെലുങ്ക് ഹിറ്റ് മേക്കര്‍ ഗുണശേഖര്‍ സംവിധാനം ചെയ്ത 'ശാകുന്തളം' എന്ന ബ്രഹ്മാണ്ഡചിത്രത്തില്‍ നായകനായ ദുഷ്യന്ത മഹാരാജാവിനെ അവതരിപ്പിക്കുന്നതും ദേവ് മോഹനാണ്.
അഞ്ച് ഭാഷകളിലായിറങ്ങുന്ന ചിത്രത്തില്‍ സാമന്തയാണ് ദേവിന്റെ നായികയായെത്തുന്നത്. ലിയോ തദേവ്സിന്റെ 'പന്ത്രണ്ട്'. ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയചിത്രം.
തമിഴിലും തെലുങ്കിലുമായുളള നാലോളം പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍, എന്നിങ്ങനെ വരും വര്‍ഷങ്ങളില്‍ ദേവ്മോഹന് നായകനായി ഒരുപിടി വമ്പന്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
ദേവ്മോഹന്റെ ആദ്യ തിയ്യേറ്റര്‍ റിലീസായ 'പുളളി' ഫെബ്രുവരിയില്‍ വേള്‍ഡ്വൈഡായി പ്രദര്‍ശനത്തിനെത്തുന്നു.
ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, സെന്തില്‍ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശര്‍മ്മ, ശ്രീജിത്ത രവി, വിജയകുമാര്‍, അബിന്‍ ബിനോ, പ്രതാപന്, മീനാക്ഷി, ഇന്ദ്രജിത്ത് ജഗന്, ടീനാ ഭാട്ടിയ, തുടങ്ങിയ ഒരുപിടി അഭിനേതാക്കള്‍ ദേവ് മോഹനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇതിനുപുറമേ കഴിവുറ്റ നിരവധി നാടക കലാകാരന്മാരും അഭിനയിക്കുന്നുണ്ട്.
ബിനു കുര്യന് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. ഈമയൗ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വ്വഹിച്ച ദീപു ജോസഫാണ് ചിത്രസംയോജനം.
സംഗീതം- ബിജിബാല്‍, കല- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കെ തോമസ്.
'രാക്ഷസന്', 'സുരറൈ പോട്ര്' എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് ത്രില്‍സ് ഒരുക്കിയ വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്.
സ്റ്റില്‍സ്- ഭവിനീഷ് ഭരതന്, പരസ്യക്കല- സിറോ ക്ലോക്ക്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ് ശേഖര്‍, വിനോദ് വേണുഗോപാല്‍.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com