സി എന്‍ എ-
കൊച്ചി:
ചലച്ചിത്ര സംവിധായകന് ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ 2016 ല്‍ ആരംഭിച്ച സ്ഥാപനമാണ് ഫസ്റ്റ് ക്ലാപ്'.
സിനിമയെ സ്നേഹിക്കുന്നവരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാനും കഴിവ് തെളിയിക്കാനും ആഗ്രഹിക്കുന്നവരാണ് ഇതിലെ അംഗങ്ങള്‍.
വളര്‍ന്നു വരുന്ന കലാകാരന്മാര്ക്ക് ചലച്ചിത്ര നിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളിലും പരിശീലനം നല്കി പ്രാപ്തരാക്കുക എന്നതാണ് FIRST CLAP ഫിലിം ഫോറത്തിന്റെ ലക്ഷ്യം.
ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വപാടവവും അദ്ധ്യാപന മികവും കൃത്യമായ പരീശിലനവും ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഷാജൂണ്‍ നല്കിയ, മലയാള സിനിമയിലെ പ്രഗല്ഭരും ഗുരുതുല്യരും തനത് മേഖലകളില്‍ മികവ് തെളിയിച്ചവരുമായ സാങ്കേതിക പ്രവര്‍ത്തകരുമായുള്ള സംവാദങ്ങളും ക്ലാസ്സുകളും കൊണ്ട് മാത്രമാണ് സിനിമാ നിര്‍മ്മാണത്തിന്റെ സാങ്കേതിക മേഖലകളില്‍ യാതൊരു മുന്പരിചയമോ അനുഭവമോ ഇല്ലാതിരുന്ന ഒരുപറ്റം യുവതീ യുവാക്കളെ കൊണ്ട് 'പുള്ള്' എന്ന ചലച്ചിത്രം സാക്ഷാത്ക്കരിക്കുവാന്‍ സാധിച്ചത്.
ഷിംല ചലച്ചിത്ര മേളയില്‍ 'പുള്ള്' മികച്ച ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ആ കൊച്ചു സിനിമ നേടിയ വലിയ വിജയം അംഗീകരിക്കപ്പെടേണ്ടതുണ്ട് ആദരിക്കപ്പെടേണ്ടതുണ്ട്.
ഷാജൂണ്‍ കാര്യാലിനും കൂട്ടുകാര്‍ക്കും സി എന്‍ എ യുടെ അഭിനന്ദനങ്ങള്‍.