സി എന്‍ എ-
കൊച്ചി:
മലയാള ചലച്ചിത്ര സഹസംവിധായകന് ആര് രാഹുല്‍ മരിച്ച നിലയില്‍.
കൊച്ചി മരടിലെ ഹോട്ടല്‍ മുറിയില്‍ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൃഥ്വിരാജ് ചിത്രമായ 'ഭ്രമം' എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍.
മരണ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
ആര് രാഹുലിന് ആദരാഞ്ജലിയുമായി പൃഥ്വിരാജ് രംഗത്ത് എത്തി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചനം അറിയിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു.
രവി കെ ചന്ദ്രന് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭ്രമം'.