CNA
കൊച്ചി:
കേരള ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിണല്‍ ഐ എഫ് എഫ് കെ യുടെ പ്രചരണാര്‍ത്ഥം എറണാകുളം എം ജി റോഡിലുള്ള Cetnral Square Mall ല്‍ സ്ഥാപിക്കുന്ന സെല്‍ഫി കോര്ണറിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ഇര്‍ഷാദ് നിര്‍വ്വഹിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകരായ ഷിബു ചക്രവര്‍ത്തി, ഔസേപ്പച്ചന് വാളക്കുഴി, ബൈജുരാജ് ചേകവര്‍, ജ്യോതി നാരായണന്, വിപിന്‍ അമേയ എന്നിവര്‍ പങ്കെടുത്തു.
ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് എറണാകുളത്ത് റീജിണല്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് അഞ്ഞൂറ് രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്ക്.
സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ്, അസ്സോസിയേറ്റ് അംഗങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പറഞ്ഞു.
ഇന്ന് മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
https://registration.iffk.in/ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Online PR - CinemaNewsAgency.Com