CNA
കൊച്ചി:
കേരള ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിണല്‍ ഐ എഫ് എഫ് കെ യുടെ പ്രചരണാര്‍ത്ഥം എറണാകുളം ലുലു മാളില്‍ സ്ഥാപിച്ച സെല്‍ഫി കോര്ണറിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ഉണ്ണി മുകുന്ദന് നിര്‍വ്വഹിച്ചു.
ഷിബു ചക്രവര്‍ത്തി, സുന്ദര്‍ദാസ്, ഔസേപ്പച്ചന് മേജര്‍ രവി, സാബു പ്രവദാസ്, കോളിന്‍സ്, ബൈജുരാജ് ചേകവര്‍ എന്നിവര്‍ പങ്കെടുത്തു.
ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെയാണ് എറണാകുളത്ത് റീജിണല്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് അഞ്ഞൂറ് രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്ക്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ്, അസ്സോസിയേറ്റ് അംഗങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പറഞ്ഞു.
26 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കും. ഓഫ് ലൈന്‍ രജിസ്ട്രേഷന് സെന്റ് വിന്‍സെന്റ് റോഡിലെ മാക്ട ഓഫീസില്‍ നടന്നുവരുന്നു.
Online PR - CinemaNewsAgency.Com