ന്യൂസ് ഡെസ്ക്-
ചെന്നൈ:
ലോക മലയാളികള്‍ക്കു മുന്പില് ദൃശ്യാനുഭവത്തിന്റെ വേറിട്ട കാഴ്ചകള്‍ ഒരുക്കാന്‍ ഇനി പുതിയ ഒരു OTT പ്ലാറ്റ്ഫോം കൂടി 'റൂട്ട്സ്'. കേരളപ്പിറവി ദിനത്തില്‍ 'റൂട്ട്സി'ന്റെ ഔദേ്യാഗിക പ്രഖ്യാപനം നടന് ജയറാമും പാര്‍വതിയും കൂടിയാണ് നടത്തിയത്. ചെന്നൈയില്‍ അവരുടെ വസതിയില്‍ ഒരു ചെടിക്കു വെള്ളമൊഴിച്ചു കൊണ്ട് ആരംഭം കുറിച്ചു. റൂട്ട്സിലൂടെ ആദ്യം കാണിക്കുന്ന ചിത്രം മകന് കാളിദാസ് ജയറാമിന്റെ ജയരാജ് സംവിധാനം ചെയ്യുന്ന 'ബാക്ക് പാക്കേഴ്സ്' ആയിരിക്കുമെന്ന് പാര്‍വതി അറിയിച്ചു.