സി എന്‍ എ-
ഹൈദരാബാദ്:
'ബാഹുബലി'ക്കു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന സിനിമ എന്ന നിലയില്പ്രേക്ഷകര് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആര്‍ആര്‍ആര്‍'. കൊവിഡ് കാരണം മാസങ്ങളോളം മുടങ്ങിക്കിടന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. 'ബാഹുബലി' പോലെ രാജ്യം അംഗീകരിക്കുന്ന ചിത്രമായി 'ആര്‍ആര്‍ആര്‍' സ്വീകരിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് 'RRR' ന്റെ അണിയറയില്‍ രാജമൗലി നിലയുറപ്പിച്ചിട്ടുള്ളത്. ബോളിവുഡില്‍ നിന്ന് അലിയഭട്ട്, അജയ് ദേവ്ഗണ് തമിഴില്‍ നിന്നും സമുദ്രക്കനി കൂടാതെ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങി അന്തര്‍ദേശീയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ വോയിസ് ഓവറുകള്‍ക്കായി വിവിധ ഭാഷാ ചിത്രങ്ങളിലെ മുന്‍നിര താരങ്ങളും ആര്‍ആര്‍ആറിന്റെ ഭാഗമാകും.
ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാനും മലയാളത്തില്‍ നിന്ന് മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ അതിഥിവേഷങ്ങളില്‍ അഭിനയിച്ചേക്കുമെന്ന്നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ട് അനുസരിച്ചു ഇവരുടെ ശബ്ദ സാന്നിധ്യമാകും ഉണ്ടാവുക.
ഹിന്ദിയില്‍ നിന്ന് ആമിര്‍ ഖാന്, തെലുങ്കില്‍ ചിരഞ്ജീവി, തമിഴില്‍ വിജയ് സേതുപതി, കന്നഡയില്‍ ശിവരാജ് കുമാര്‍, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിവരാണ് ശബ്ദംകൊണ്ട് സാന്നിധ്യം അറിയിക്കുന്ന പ്രമുഖര്‍. പക്ഷെ സംവിധായകന് രാജമൗലിയും സിനിമയുടെ നിര്‍മ്മാതാക്കളും 'RRR' മായിബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളില്‍ മൗനംപാലിക്കുകയാണ്.