സി എന്‍ എ-
ചെന്നൈ:
തെലുങ്കിലെ പ്രശസ്ത നിര്‍മാണകമ്പനിയായ ഡി വി വി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 'RRR' എന്ന ചിത്രം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്നു. 'രൗദ്രം രണം രുധിരം' എന്ന വാക്കിനെ ചുരുക്കിയാണ് 'RRR' ആക്കിയത്. 'ബാഹുബലി' നേടിയ വിജയക്കുതിപ്പിന് ശേഷം തെലുങ്ക് സിനിമയിലെ ചരിത്ര സംവിധായകന് എന്ന പട്ടം ലഭിച്ച എസ്എസ് രാജമൗലി ഡിവിവി എന്റര്ടൈന്മെന്റിനുവേണ്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരനുംആണ് നായകന്മാര്. മലയാളത്തിനു പരിചയമുള്ള 'ജനത ഗാരേജ്' എന്ന സിനിമയില്‍ മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറുമാണ് അഭിനയിച്ചത്. 'RRR' സിനിമയിലെ മറ്റൊരു സൂപ്പര്‍നായകനാണ് രാംചരന്‍.
നിര്‍മ്മാണ കമ്പനിയായ ഡിവിവി ഒരുക്കിയ ദീപാവലി ആഘോഷവേളയില്‍ വെള്ളകുര്‍ത്ത അണിഞ്ഞു ഒരേ യൂണിഫോമില്‍ എത്തിയ സംവിധായകന് രാജമൗലിയും ജൂനിയര്‍ എന്‍ടിആറും രാംചരണും തിരക്കില്‍ നിന്നൊഴിഞ്ഞു സൗഹൃദ സംഭാഷണത്തിനായി ആഘോഷ വേദിയുടെ പടിക്കെട്ടില്‍ ഇരുന്നു. ആളുകളെ സംബന്ധിച്ച് അതൊരു പുതുമയുള്ള കാഴ്ച്ചയായിരുന്നു.
ഡിവിവി എന്റര്‍ ടൈന്മെന്റിന്റെ ബാനറില്‍ ധനയ്യ നിര്‍മ്മിക്കുന്ന രാജമൗലി ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ധീരയോദ്ധാവും സ്വാതന്ത്ര്യസമര സേനാനിയുമായ കൊമരാം ഭീം, അല്ലൂരി സീത രാമരാജു എന്നിവരുടെ ജീവിത യാത്രയുമായി ബന്ധപ്പെടുത്തി ഒരു കാലഘട്ടത്തിന്റെ ചരിത്ര നാടകമാണ് രാജമൗലി ഒരുക്കുന്ന സിനിമ. രാംചരന്‍ ജൂനിയര്‍ എന്‍ടിആര്‍ അജയ് ദേവ് ഗണ്‍ ആലിയ ഭട്ട് മോറിസ് തുടങ്ങി നിരവധി നടീനടന്മാര് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ബ്രഹ്മാണ്ട ചിത്രമാണ് ഹൈദരാബാദില്‍ പൂര്‍ത്തിയാകുന്നത്. RRR റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു.