സി എന്‍ എ-
മുംബൈ:
സല്മാന് ഖാന്റെ 'രാധെ- യുവര്‍ മോസ്റ്റ് വാണ്ട്ടഡ് ഭായ്' ഈദിന് തിയേറ്ററുകളില്‍ എത്തും.
പ്രഭുദേവയുടെ സംവിധാനത്തില്‍ സല്മാന് ഖാന് നിര്‍മ്മിച്ച്, നായകനാവുന്ന 'രാധെ'ആണ് തിയറ്റര്‍ റിലീസ് ഉറപ്പിച്ചതായി പ്രഖ്യാപനം വന്നിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു സല്മാന് ഖാന് ചിത്രം തിയറ്ററുകളില്‍ എത്തുന്നു എന്ന പ്രത്യേകത 'രാധെ'ക്ക് ഉണ്ട്.
സല്മാന് ഖാന് തന്നെയാണ് ട്വിറ്ററിലൂടെ തീരുമാനം വൈകിയതിന് തിയറ്റര്‍ ഉടമകളോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ഈ വാര്‍ത്ത പങ്കുവച്ചത്.
സമകാലിക സാഹചര്യത്തില്‍ എടുക്കുന്ന ഒരു വലിയ തീരുമാനമാണിതെന്നും 'രാധെ' തിയറ്റര്‍ റിലീസ് തീരുമാനത്തെ വിലയിരുത്തുന്നു. തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. രാധെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് സഹായമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പകരമായി ഞാന്‍ പ്രതീക്ഷിക്കുക 'രാധെ' കാണാനായി തിയറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രതിരോധ നടപടികളുമാണ് എന്നും സല്മാന് കുറിച്ചു.
ആദ്യം കഴിഞ്ഞ വര്‍ഷം ഈദ് റിലീസ് ആയിട്ടായിരുന്നു 'രാധെ' ചാര്‍ട്ട് ചെയ്തിരുന്നത്.