സി എന്‍ എ-
കൊച്ചി:
തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി ഏറെ നാളുകള്‍ക്ക് ശേഷംഎഴുതിയ തിരക്കഥയാണ് ഒരു കട്ടില് ഒരു മുറി... ഒരു പെണ്ണും ഒരാണും. സിനിമ സംവിധാനം ചെയ്യുന്നത് ഷാനവാസ് ബാവക്കുട്ടിയാണ്. രഘുനാഥ് പലേരിയുടെ എഫ്ബി പോസ്റ്റിലെ വാക്കുകളിലേക്ക്.
'ഒരു കഥ മനസ്സില്‍ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നല്കി. രുഗ്മാംഗദന്റെയും പാരിജാതമെന്ന വനജയുടെയും അവര്‍ക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാംഗുലിയുടെയും മാത്തച്ചന്റെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛന്റെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നല്കി പ്രണയം പുഷ്പ്പിക്കുന്ന, അഛന്റെയും എല്ലാം ചേര്‍ന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ.
എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോല്‍ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണയാണ്.