ന്യൂസ് ഡെസ്ക്-
കൊച്ചി :
നടന് റഹ്മാന് സിനിമ ജീവിതം ആരംഭിച്ചിട്ട് 37 വര്‍ഷം പിന്നിടുന്നു. 1983 ല്‍ പത്മരാജന് സംവിധാനം ചെയ്ത കൂടെവിടെ എന്ന മമ്മൂട്ടി ചിത്രത്തില്‍ ആയിരുന്നു തുടക്കം. അന്ന് ഊട്ടിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു റഹ്മാന്. മമ്മൂട്ടിയും സുഹാസിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കൂടെവിടെയില്‍ തുല്യപ്രാധാന്യം പതിനാറുകാരനായ റഹ്മാനും ഉണ്ടായിരുന്നു. കൂടെവിടെ എന്ന സിനിമ വലിയ വിജയമായതോടെ പുതുമുഖ നാടനായറഹ്മാന് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് കണ്ടത് റഹ്മാന് എന്ന ചെറുപ്പക്കാരന്റെ മുന്നോട്ടുള്ള കുതിപ്പായിരുന്നു. മലയാളം തമിഴ് തെലുങ്ക് തുടങ്ങിയ വിവിധ ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചു വിജയം നേടാന്‍ റഹ്മാനി കഴിഞ്ഞു. റഹ്മാനോടൊപ്പം ഓടിയ പലരും ഇടക്കുവെച്ച് നിര്‍ത്തുകയോ പരാജയപ്പെട്ടു മടങ്ങുകയോ ഉണ്ടായി. 37 വര്‍ഷം പിന്നിടുമ്പോഴുംവര്ത്തമാനകാല സിനിമയുടെ മുന്‍നിരയില്‍ റഹ്മാന് തലഉയര്‍ത്തി നില്ക്കുന്നു.