CNA
കൊച്ചി:
നടന് റഹ്മാന് ഇന്ന് കൊച്ചിയില്‍ എത്തി. 'എതിരെ' എന്ന സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാനാണ് താരം എത്തിയിരിക്കുന്നത്.
റഹ്മാന്റെ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ ദീപു ലാല്‍, അമല്‍ എന്നിവരും കൂട്ടരും റഹ്മാനെ ബൊക്ക നല്കി സ്വീകരിച്ചു. നവാഗതനായ അമല്‍ കെ ജോബാണ് 'എതിരെ' യുടെ സംവിധായകന്.
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോകുല്‍ സുരേഷ്, നമിതാ പ്രമോദ്, വിജയ് നെല്ലിസ് എന്നിവരാണ് 'എതിരെ'യില്‍ മറ്റു പ്രധാന അഭിനേതാക്കള്‍.
നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്ത 'സമാറ'യാണ് ഈ വര്‍ഷം ആദ്യം റീലീസ് ചെയ്യുന്ന റഹ്മാന് ചിത്രം.
- സികെ അജയ് കുമാര്‍.
Online PR - CinemaNewsAgency.Com