സി എന്‍ എ-
മുംബൈ:
പ്രമുഖ ബോളിവുഡ് താരം രാഹുല്‍ റോയിയെ ബ്രെയിന്‍ സ്ട്രോകിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുലിന്റെ സഹോദരന് റോമര്‍ സെന്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
1990ല്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'ആഷിഖി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നടനായിരുന്നു രാഹുല്‍. അന്‍പതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
52 കാരനായ രാഹുല്‍ കാര്‍ഗിലില്‍ LAC: Live the Battle in Cargil എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബ്രെയിന്‍ സ്ട്രോക്ക് ബാധിച്ച് കശ്മീരിലെ ശ്രീനഗറിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രാത്രിയില്‍ കശ്മീരിലെ താപനില മൈനസ് 15 ആയി താഴുന്നത ്കൊണ്ടും, അദ്ദേഹത്തെ മെച്ചപ്പെട്ട ചികിത്സ്യക്കുമായി മുംബൈ നാനാവതി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
താരത്തിന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.