സി എന്‍ എ-
പുതുക്കാട്:
മലയാള സിനിമയിലെ കലാസംവിധായകന്‍ രാജന് വരന്തരപ്പിള്ളി(63) അന്തരിച്ചു.
'ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്', 'ജാഗ്രത', 'ഇരുപതാംനൂറ്റാണ്ട്', 'മൂന്നാംമുറ', 'അധിപന്', 'കുടുംബപുരാണം', 'ഭൂമിയിലെ രാജാക്കന്മാര്', 'ഒരുക്കം' തുടങ്ങി 45ഓളം സിനിമകളുടെ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
വരന്തരപ്പിള്ളി കോരനൊടി പുത്തന്‍ചിറക്കാരന്‍ രാജന് പരസ്യകലയിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.
കലയോടുള്ള അഭിനിവേശം മൂലം ചെറുപ്പത്തിലേ തന്നെ മദ്രാസിലേക്ക് കുടിയേറുകയായിരുന്നു.
1979ല്‍ പുറത്തിറങ്ങിയ റോക്കി അലക്സ് സംവിധാനം ചെയ്ത 'പൊന്നില്‍കുളിച്ച രാത്രി'യിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുകയായിരുന്നു.
പിന്നീട് കെ. മധു, സാജന്, സത്യന് അന്തിക്കാട്, പി.ജി. വിശ്വംഭരന്, തമ്പി കണ്ണന്താനം, കലാധരന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളില്‍ രാജന് കലാസംവിധായകനായി. 'സി.ബി.ഐ. ഡയറിക്കുറിപ്പ്', 'ജാഗ്രത' തുടങ്ങി ഒമ്പത് സിനിമകളില്‍ കെ.മധുവിനോടൊപ്പവും പത്ത് സിനിമകളില്‍ സാജനോടൊപ്പവും കലാസംവിധായകനായി പ്രവര്‍ത്തിച്ചു.
ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന രാജന് ഒരാഴ്ചയിലേറെയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഫഌവറി, മക്കള്‍: മോസ്, പരേതനായ ജീസ്.