സി എന്‍ എ
കൊച്ചി:
യുവ നാടക സംവിധായകന്, ഡിസൈനര്‍, സാങ്കേതിക സംവിധായകന്, സാംസ്കാരിക സംഘാടകന്‍, സിനിമാപ്രവര്ത്തകന്, സാമൂഹിക പ്രവര്ത്തകന്, സംരംഭകന്, അദ്ധ്യാപകന്, ഗവേഷകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാജീവ് വിജയന് കോവിഡ് ബാധിച്ചതിന് ശേഷമുള്ള ശാരീരിക പ്രശ്നങ്ങളാല്‍ 15 ഓഗസ്റ്റ് 2021ന് തന്റെ മുപ്പത്തെട്ടാമത്തെ വയസില്‍ വിട പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്.
നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും പിന്നണിയിലും സംഘാടനത്തിലും ആര്‍ജവത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.
പ്രാദേശികവും ദേശീയവും അന്തര്‍ദ്ദേശീയവുമായ ഫെസ്റ്റുവലുകളിലും നാടകങ്ങളിലും ശില്പശാലകളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ തീയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ (ITFoK) വര്‍ഷങ്ങളായി സാങ്കേതിക മേഖലയിലും രംഗവിതാന മേഖലയിലും സംഘാടകനായിരുന്നു.
സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ സംവിധാന സഹായിയായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ നിന്നും സംവിധാനം ഐഛിക വിഷയമായി ബിരുദവും ബിരുദാനന്തര ബിരുദവും എം ഫിലും നേടി.
ഇപ്പോള്‍ പി ഏച്ച് ഡി ഗവേഷണം നടത്തിവരികയായിരുന്നു.
രണ്ടു വര്‍ഷത്തിലേറെയായി കേരള സംസ്ഥാന സര്‍ക്കാരിന്റെ വജ്ര ജൂബിലി കലാദ്ധ്യാപകനാണ്.
സ്വന്തം ഗ്രാമമായ പാര്‍ളിക്കാടില്‍ 'ബ്രാഞ്ച് നാടകപഠന കേന്ദ്രം' എന്ന പേരില്‍ ഗ്രാമീണ നാടകസംഘം രൂപികരിച്ച് നാടക പ്രവര്‍ത്തനങ്ങള്‍ നടത്തി.
രാജീവിന് ഭാര്യയും അഞ്ച് വയസായ കുട്ടിയുമുണ്ട്.
വ്യത്യസ്ത മേഖലകളിലുള്ളവരുടെ സ്നേഹിതനായിരുന്നു രാജീവ്. അകാലത്തിലുള്ള രാജീവിന്റെ വിയോഗം നമ്മുടെ സാംസ്കാരിക സമൂഹത്തിന്റെ നഷ്ടമാണ്. രാജീവിന്റെ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഈ കൂട്ടായ്മയില്‍ നിങ്ങളും പങ്കാളിയാകുമല്ലോ.
കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും കൂടെ ചേര്‍ക്കുന്നു.
Account Details:
Name: RESHMA K U ( രാജീവിന്റെ ഭാര്യ )
Bank Name: State Bank of India
A/C No : 20375390301
IFSC: SBIN0010562
G Pay: +91 8547367338
അഭ്യര്‍ത്ഥനയോടെ, രാജീവിന്റെ സുഹൃത്തുക്കള്‍.
(ട്രാന്‍സ്ഫര്‍ ചെയ്ത തുകയുടെ സ്ക്രീന്‍ ഷോട്ട് +91 9496930742 എന്ന നമ്പറില്ലേക്ക് വാട്സ്ആപ്പ് ചെയ്യുമല്ലോ.)
ഈ വിവരങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുമല്ലോ.