സി എന്‍ എ
കൊച്ചി:
സിനിമ, സീരിയല്‍ നടന് രമേശ് വലിയശാല അന്തരിച്ചു.
ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്മാരില് ഒരാളായിരുന്നു രമേശ്.
മലയാള നാടകങ്ങളിലൂടെയാണ് ടിവി സീരിയലുകളിലേക്ക് രമേശ് വലിയശാല എത്തിയത്.
ഗവണ്മെന്റ് മോഡല്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയണ് രമേശ്.
തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടക രംഗത്ത് സജീവമായത്. പിന്നീട് കോളേജ് പഠനത്തിന് ശേഷം മിനിസ്ക്രീനില്‍ എത്തുകയായിരുന്നു.
കഴിഞ്ഞ 22 വര്‍ഷത്തോളമായി സീരിയല്‍ സിനിമ രംഗത്ത് സജീവ സാനിധ്യമായിരുന്നു രമേശ്.
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത 'വരാല്' ആണ് അവസാനമായി അഭിനയിച്ച സിനിമ.