സി എന്‍ എ-
കൊച്ചി:
ഹെവന്‍ലി മൂവീസ്ന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിക്കുന്ന 'രണ്ട്' എന്ന സിനിമ ഏറ്റുമാന്നൂരില്‍ നാളെ (19-12-2020) ആരംഭിക്കും. സുജിത്ലാല് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ രചന ബിനുലാല്ഉണ്ണി.
വിഷ്ണു ഉണ്ണികൃഷ്ണന്, അന്ന രേഷ്മ രാജന്, ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, രാജേഷ് ശര്‍മ്മ, മുസ്തഫ, സ്വരാജ് ഗ്രാമിക, ബാബു അന്നൂര്‍, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോല്‍, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, ശ്രീലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു.
ഛായഗ്രഹണം- അനീഷ്ലാല്‍, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിപാല്‍, ചമയം- പട്ടണം റഷീദ്, കല- അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, പിആര്‍ഓ- അജയ് തുണ്ടത്തില്‍.