സി എന്‍ എ-
കൊച്ചി:
'ഫൈനല്‍സിനു ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന വിഷ്ണു ഉണ്ണികൃഷ്ണന് നായക ചിത്രം രണ്ടിന്റെ ടീസര്‍ റിലീസായി.
മലയാളത്തിലെ പ്രശസ്ത സംവിധായകരായ രഞ്ജിത്ത്, അജയ് വാസുദേവ്, നാദിര്‍ഷ, അരുണ്‍ ഗോപി എന്നിവരുടെ എഫ് ബി പേജുകളിലൂടെയാണ് റിലീസായത്.
റിലീസായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ ടീസര്‍ വൈറലായി കഴിഞ്ഞിരിക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്, അന്ന രേഷ്മ രാജന്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്, സുബീഷ് സുധി, മുസ്തഫ, രാജേഷ് ശര്‍മ്മ, സ്വരാജ് ഗ്രാമിക, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, രഞ്ജിത് കാങ്കോല്‍, ബിനു തൃക്കാക്കര, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം- അനീഷ് ലാല്‍ ആര് എസ്, രചന- ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിപാല്‍, ആലാപനം- കെ കെ നിഷാദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, പി ആര് ഓ- അജയ് തുണ്ടത്തില്‍. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.
Online PR - CNA.