സി എന്‍ എ-
ഏറ്റുമാനൂര്‍:
'ഫൈനല്‍സ്' എന്ന ചിത്രതത്തിനു ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന 'രണ്ട്' ന്റെ പൂജയും സ്വിച്ചോണും ഇന്ന് രാവിലെ 7.30ന് ഏറ്റുമാനൂരില്‍ നടന്നു.
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് 'രണ്ട്'.
വിഷ്ണു ഉണ്ണികൃഷ്ണന്, അന്ന രേഷ്മ രാജന്, ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, രാജേഷ് ശര്‍മ്മ, മുസ്തഫ, സ്വരാജ് ഗ്രാമിക, ബാബു അന്നൂര്‍, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോല്‍, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, ശ്രീലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം- ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം- അനീഷ് ലാല്‍ ആര് എസ്, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, ചമയം- പട്ടണം റഷീദ്, കല- അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, ത്രില്‍സ്- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപ്പറമ്പന്‍, ഡിസൈന്‍സ്- ഓള്‍ഡ് മോങ്ക്സ്, ഫിനാന്‍സ് കണ്ട്രോളര്- സതീഷ് മണക്കാട്, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, പിആര്‍ഓ- അജയ് തുണ്ടത്തില്‍.