സി എന്‍ എ-
കൊച്ചി:
സൂരാജ് വെഞ്ഞാറമൂട്, ശാന്തി ബാലചന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേം ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രണ്ടു പേര്' സൈന പ്ലെ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസായി.
അലന്‍സിയാര്‍, ബിപിന്‍, ബേസില്‍ പൗലോസ്, സുനില്‍ സുഖദ എന്നിവരാണ് മറ്റു താരങ്ങള്‍.
പ്രയത്ന ഫിലിംസിന്റെ ബാനറില്‍ അരുണ്‍കുമാര്‍ കെ എസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നരേന്ദ്രര്‍ രാമനുജം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- മനോജ് കണ്ണോത്ത്.
നീണ്ട അഞ്ചു വര്‍ഷത്തെ ആത്മബന്ധത്തില്‍ നിന്നും യാദൃച്ഛികമായി ഒരു രാത്രിയില്‍ വേര്പിരിയുമ്പോള് അത് അയാളെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇതിനെ മറികടക്കാന്‍, മറഞ്ഞിരിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ച് ആ രാത്രി രേഖപ്പെടുത്താന്‍ അദ്ദേഹം തീരുമാനിക്കുന്നു. ഒരു ചലച്ചിത്ര നിര്‍മ്മാതാവാകാനുള്ള അദ്ദേഹത്തിന്റെ പൂര്‍ത്തീകരിക്കാത്ത ദീര്‍ഘകാല സ്വപ്നത്തിന്റെ വേരുകളുള്ള ഒരു പ്രവൃത്തി കൂടിയായി മാറുന്നു അത്.
എന്നാല്‍ ആ രാത്രിയില്‍ അപ്രതീക്ഷിതവുമായിട്ടുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'രണ്ടു പേര്' എന്ന ചിത്രത്തില്‍ പ്രേം ശങ്കര്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശ്രീജിത്ത് ശ്രീധര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ദേവവരദ കല്കുറ, സൗണ്ട് ഡിസൈന്‍- നിഥിന് ലൂക്കോസ്, കല- സുകുമാര്‍, സ്റ്റില്‍സ്- അനീഷ് അലോഷ്യസ്, പരസ്യക്കല- ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.