സി എന്‍ എ-
മുംബൈ:
വ്യവസായ പ്രമുഖന് രത്തന്‍ ടാറ്റയുടെ ജീവചരിത്രം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ബയോപിക് സിനിമയില്‍ അഭിനയിക്കുന്നില്ലെന്നു നടന് മാധവന്.
രത്തന്‍ ടാറ്റയുടെ ജീവിതത്തെ ആസ്പദമാക്കി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന സിനിമയില്‍ രത്തന്‍ ടാറ്റയുടെ വേഷം അവതരിപ്പിക്കുന്നത് മാധവനാണെന്നും ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം 2021 ല്‍ ആരംഭിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതെല്ലാം അഭ്യൂഹം മാത്രമാണെന്നാണ് മാധവന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
രത്തന്‍ ടാറ്റായുടെ ജീവചരിത്രത്തില്‍ നായകനാകുന്നുണ്ടോ എന്ന ഒരു ആരാധികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
'നിശബ്ദ്' ആണ് മാധവന്റെ അവസാനം ഇറങ്ങിയ സിനിമ. ഒക്ടോബര്‍ രണ്ടിന് ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒന്നിലധികം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. തീയറ്ററില്‍ റിലീസ് ചെയ്യാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് മാറുകയായിരുന്നു.
ഇനി വരാനുള്ള മാധവന്റെ ചിത്രം മലയാളത്തിലിറങ്ങിയ ചാര്‍ലിയുടെ തമിഴ് റീമേക്ക് 'മാര'യാണ്. ദിലീപ് കുമാറാണ് സംവിധായകന്. മാധവന്റെതായി വരാനിരിക്കുന്ന മറ്റൊരു വലിയ ചിത്രം 'റോക്കറ്റ് ദി നമ്പി ഇഫക്ട്' എന്ന ചിത്രമാണ്. ഇന്ത്യ കണ്ട പ്രശസ്തരായ ശാസ്ത്രജ്ഞന്മാരിലൊരാളായ നമ്പി നാരായണന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള കഥാചിത്രമാണ് 'റോക്കറ്റ് ദി നമ്പി ഇഫക്ട്.