സി എന്‍ എ-
ചെന്നൈ:
2020 ന്റെ തുടക്കത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് 'കാവല്‍ തുറൈ ഉങ്കള് നന്പന്'. ചിത്രം തിയറ്ററില്‍ എത്തിക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടയിലാണ് കോവിഡ്19 ന്റെ വരവും ലോക്കഡൗണ്‍ പ്രഖ്യാപനവും അതിനുമുമ്പേ സിനിമ തിയേറ്ററുകള്‍ അടച്ചിടുകയും ചെയ്തു. അന്ന് റിലീസ് മാറ്റിവെച്ച സിനിമ നവംബര്‍ 27 ന് പ്രദര്‍ശനത്തിനെത്തും. ആര് ഡി എം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന് സുരേഷ് രവിയും രവീണ രവിയും ജോഡി ചേരുന്നു. ചലചിത്ര നടിയും പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രീജ രവിയുടെ മകളാണ് രവീണ രവി. രവീണ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൂപ്പര്‍ഗുഡ് സുബ്രഹ്മണി, ശരത് രവി, കതിരവന്‍ ബാലു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബി.ആര് ടോക്കീസ് കോര്പ്പറേഷന്, പ്രൈവറ്റ് മൂണ്‍ ടോക്കീസ് എന്നീ ബാനറില്‍ ഭാസ്കരന് ബി, രാജപാണ്ഡ്യന്‍, സുരേഷ് രവി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം കെ.എസ് വിഷ്ണുശ്രീയും സംഗീതം ആദിത്യയും നിര്‍വഹിക്കുന്നു. ഇന്ത്യന്‍ ലോക ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി ജൂറി തിരഞ്ഞെടുത്ത സിനിമയാണ് 'കാവല്‍ തുറൈ ഉങ്കള്നന്പന്'.
ഈ സിനിമ ഒരു അനുഭവമായിരിക്കും. നമുക്ക് നമ്മുടെ പരിചയത്തിലുള്ളവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നവര്‍ ഉണ്ടാകണം. അതാണ് ഇത്രയും നാള് കാത്തിരുന്നതിന്റെ ഫലമെന്നും നവംബര്‍ 27 ഈ ടീമിന്റെ പ്രതീക്ഷയാണെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. 'കാവല്‍ തുറൈ ഉങ്കള് നന്പന്' അവതരിപ്പിക്കുന്നത് പ്രശസ്ത സംവിധായകന് വെട്രിമാരന് ആണ്.