സി എന്‍ എ-
കൊല്ലം:
സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര് നിര്‍മ്മാണവും അശോക് ആര് നാഥ് സംവിധാനവും നിര്‍വ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രം 'റെഡ് റിവര്‍' ചിത്രീകരണം പൂര്‍ത്തിയായി.
ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'റെഡ് റിവര്‍'. പെരുമാറ്റത്തില്‍ വ്യത്യസ്തതകളുള്ള മകന് ബാലു, സത്യസന്ധതയുടെയും നന്മയുടെയും പ്രതീകമാണ്. ആ നന്മയിലേക്ക് തിന്മയുടെ പ്രവേശനത്തോടെ ബാലുവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ബാലുവാകുന്നത്. ബാലുവിന്റെ അച്ഛന് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുധീര്‍ കരമനയാണ്.
വിഷ്ണുവിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരിക്കും ബാലു. വൈവിധ്യ മാനറിസങ്ങളിലൂടെ കടന്നുപോകുന്ന ബാലുവിനെ തികഞ്ഞ വെല്ലുവിളിയോടെയാണ് വിഷ്ണു ഏറ്റെടുത്തിരിക്കുന്നത്. കലാമൂല്യവും കച്ചവടമൂല്യവും ഒട്ടും കുറയാത്ത വിധത്തിലാണ് അശോക് ആര് നാഥ് 'റെഡ് റിവര്‍' ഒരുക്കിയിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്, സുധീര്‍ കരമന, കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാ മേനോന്, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീന്‍, സതീഷ് മേനോന്, സുബാഷ് മേനോന്, മധുബാലന്‍, റോജിന്‍ തോമസ്, വിജി കൊല്ലം എന്നിവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം- സുനില്‍പ്രേം എല്‍ എസ്, കഥ, തിരക്കഥ, സംഭാഷണം- പോള്‍ വൈക്ലിഫ്, ലൈന്‍ പ്രൊഡ്യൂസേഴ്സ്- ജോര്‍ജ് തോമസ്, മഹേഷ് കുമാര്‍, സഞ്ജിത് കെ, ആന്‍സേ ആനന്ദ്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, ഗാനരചന- പ്രകാശന് കല്യാണി, സംഗീതം- സുധേന്ദുരാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജേഷ് എം സുന്ദരം, കല- അജിത് കൃഷ്ണ, ചമയം- ലാല്‍ കരമന, വസ്ത്രാലങ്കാരം- അബ്ദുള്‍ വാഹിദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ പ്രഭാകര്‍, സംവിധാന സഹായി- ലാലു, സൗണ്ട് ഡിസൈന്‍- അനീഷ് എ എസ്, സൗണ്ട് മിക്സിംഗ്- ശങ്കര്‍ദാസ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, മാര്‍ക്കറ്റിംഗ്- രാജേഷ് രാമചന്ദ്രന് (ശ്രീമൗലി ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ്), സ്റ്റില്‍സ്- യൂനസ് കുണ്ടായി, പി ആര് ഓ- അജയ് തുണ്ടത്തില്‍.
കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളാണ് ലൊക്കേഷന്‍.