Editor- MM Kamath
തിരു:
'മുന്‍ഷി' ഫേയിമും മാധ്യമ പ്രവര്‍ത്തകനും അഭിനേതാവും നാടകപ്രവര്‍ത്തകനുമൊക്കെയായ രജു കോലിയക്കോട് സംവിധാനം ചെയ്യുന്ന ഷോര്‍ട് ഫിലിം 'കോഴി' നവംബര്‍ 1ന്
വൈകുന്നേരം 7 മണിക്ക് യൂട്യൂബില്‍ റിലീസ് ചെയ്യും.
സംവിധായകന് സജിന്‍ ബാബു, അഭിനേതാക്കളായ അപ്പാനി ശരത്, ചന്തു നാഥ്, കണ്ണന് നായര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ്.
ഒടങ്കൊല്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ഷോര്‍ട് ഫിലിമില്‍ അണിമ കോലിയക്കോട്, ഷമി, രജു കോലിയക്കോട് എന്നിവരാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്.
അണിമ കോലിയക്കോടിന്റെതാണ് കഥയും തിരക്കഥയും. രാഗേഷ് ആര് ജി ആണ് ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.
പശ്ചാത്തലസംഗീതം ഒരുക്കിയത് ജോബ്സാജ്, നന്ദു എന്നിവര്‍ ചേര്‍ന്നാണ്. ഗ്രഫിക്സ്- വൈശാഖ് എം.എസ്., സ്റ്റുഡിയോ- ജെ.എസ്. ക്രിയേറ്റേഴ്സ് ഹബ്ബ്.
Online PR - CinemaNewsAgency.Com