സി എന്‍ എ-
കൊച്ചി:
നമ്പി നാരായണന് എന്ന രാജ്യം കണ്ട വലിയ ശാസ്ത്രജ്ഞന്റെ ജീവിതവും സഹനവും വെള്ളിത്തിരയില്‍ എത്തുകയാണ്...
ആര് മാധവന് സംവിധാനം ചെയ്ത 'റോക്കട്രി - ദി നമ്പി ഇഫക്ട്'
എന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രിയപ്പെട്ട നമ്പി സാറായി എത്തുന്നത്.
ആറ് ഭാഷകളില്‍ പുറത്തുവരുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്, സൂര്യ, സിമ്രാന് എന്നിവരും ഹോളിവുഡില്‍ നിന്നും ടൈറ്റാനിക് ഫെയിം റോണ്‍ ഡൊണാച്ചി അടക്കം പ്രമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
'വലിയൊരു ടീമിനൊപ്പം കോ ഡയറക്ടറായി പ്രവര്‍ത്തിക്കാനായത് മികച്ച അനുഭവം തന്നെയായിരുന്നു.
ഓര്‍മകളുടെ ഭ്രമണപഥം' എന്ന എന്റെ പുസ്തകം കൂടി പ്രചോദനമായെന്നത് വ്യക്തിപരമായ സന്തോഷം.' പ്രജേഷ് സെന്‍ പറഞ്ഞു.
മാധവനൊപ്പം മലയാളിയായ വര്‍ഗ്ഗീസ് മൂലന്റെയും വിജയ് മൂലന്റെയും കമ്പനിയായ വര്‍ഗ്ഗീസ് മൂലന് പിക്ച്ചേഴ്സ് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Online PR - CNA.